കോഴിക്കോട്: സംസ്ഥാനത്തെ ബി ജെ പി - സി പി എം കൂട്ടുകെട്ടാണ് സ്വർണക്കടത്ത് അന്വേഷണം വഴിമുട്ടുന്നതിന് പ്രധാന കാരണമെന്ന ആരോപണവുമായി കെ മുരളീധരൻ എം പി. അഴിമതിക്കാരനായ ഇടത് ബന്ധമുള്ള ഉദ്യോഗസ്ഥനെയാണ് അന്വേഷണം ആദ്യം ഏൽപ്പിച്ചതെന്ന് പറഞ്ഞ മുരളീധരൻ സംസ്ഥാനത്ത് കൊവിഡ് പകരുന്നത് സർക്കാരിന്റെ വീഴ്ചകൊണ്ടാണെന്ന് വിമർശിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ട്രക്ഷറി തട്ടിപ്പ് നടത്തിയ ബിജുലാലിന് സി പി എം ബന്ധമുണ്ടെന്നും മുരളീധരൻ ആരോപിച്ചു.
'അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് കോൺഗ്രസ് ഒരിക്കലും എതിരല്ല. എന്നാൽ പളളി പൊളിച്ച് അമ്പലം പണിയുന്നതിൽ മാത്രമാണ് പാർട്ടിക്ക് എതിർപ്പുളളത്. കോൺഗ്രസിന്റെ നിലപാട് പറയേണ്ടത് സോണിയാ ഗാന്ധിയാണ്. മറ്റാരുടേയും വാക്കുകൾ മുഖവിലക്കേണ്ട കാര്യമില്ല' - അദ്ദേഹം പറഞ്ഞു.