ന്യൂഡൽഹി: തെക്ക് കിഴക്കൻ ഏഷ്യയിലേക്കുള്ള ആദ്യ ചരക്ക് കപ്പൽ ഇറാൻ തുറമുഖമായ ചബഹാറിൽ നിന്ന് പുറപ്പെട്ടു. ഇറാനിയൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ ആഴ്ച ചബഹർ തുറമുഖത്തു നിന്ന് തായ്‌ലാൻഡിലേക്ക് പുറപ്പെട്ടിരുന്നു. ആദ്യമായാണ് തുറമുഖത്തുനിന്ന് ഒരു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തേക്ക് ഇത്തരം ചരക്കുകൾ അയക്കുന്നത്.
ഡൽഹിയിലേക്കുള്ള ഗതാഗതപ്രവേശനത്തിനുള്ള വഴി പാകിസ്ഥാൻ നിഷേധിച്ച സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധം ഉയർത്തുന്നതിനായി ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തന്ത്രപരമായി സ്ഥിതി ചെയ്യുന്ന തുറമുഖം വികസിപ്പിക്കുകയായിരുന്നു. ഇറാനിലെ തെക്കൻ തീരത്ത്-സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ചബഹാർ തുറമുഖത്ത് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തു നിന്ന് പാകിസ്ഥാനെ മറികടന്ന് എളുപ്പത്തിൽ എത്തിച്ചേരാം.
ഈ പദ്ധതിയുടെ ആദ്യ ഘട്ടം 2017 ഡിസംബറിലാണ് ഉദ്ഘാടനം ചെയ്തത്. ഇറാനും അഫ്ഗാനും ഇന്ത്യയും തമ്മിലുള്ള ത്രിരാഷ്ട്ര കരാർ പ്രകാരമാണ് ചബഹാർ തുറമുഖത്തിൽ പ്രവർത്തനം ആരംഭിച്ചത്.
അതേസമയം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളെ ചബഹാറിൽ നിന്ന് ഇന്ത്യൻ തുറമുഖമായ മുന്ദ്രയിലേക്ക് കയറ്റി അയച്ചതായി ഇറാനിലെ നിസ്താൻ ബലൂചെസ്താൻ തുറമുഖങ്ങളുടെയും മാരിടെെം ഓർഗനെെസേഷന്റെയും ഡയറക്ടർ ജനറൽ ബെഹ്രൂസ് അഗായി പറഞ്ഞതായി ഇറാനിയിൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുന്ദ്രയിൽ മറ്റൊരു കപ്പലിലേക്ക് ബാങ്കോക്ക് തുറമുഖത്തേക്കും അയച്ചതായി അദ്ദേഹം പറഞ്ഞു.