a

വയനാട് അമ്പലവയലിലെ വികാസ് കോളനിയിലാണ് അഖിലിന്റെ വീട്. കുത്തനെയുള്ള കയറ്റം നടന്ന് കയറി, കുറുകെയുള്ള പൈപ്പും ചാടിക്കടന്ന് വേണം ഇവിടെയെത്താൻ. അലുമിനിയം ഷീറ്റുകൾക്കൊണ്ടുണ്ടാക്കിയ ചെറിയ വീടിനുള്ളിലെ മേശപ്പുറത്തിരുന്ന് അഖിൽ വരയ്ക്കുകയാണ്. കൈകാലുകളിലെ മാംസപേശികളെ തളർത്തുന്ന രോഗത്തോട് പൊരുതിയാണ്, കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ, ഈ മിടുക്കൻ നൂറിൽപ്പരം ചിത്രങ്ങൾ വരച്ചത്.

വീഡിയോ - കെ.ആർ. രമിത്