1. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ല എന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം തടയുന്നതിന് ഉള്ള പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുമ്പോള്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടായി. ഇക്കാര്യത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ ഇനി കര്‍ക്കശ നിലപാട് സ്വീകരിക്കും. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കി എന്നും ഇക്കാര്യം നമ്മളെല്ലാവരും കുറ്റ സമ്മത്തതോടെ ഓര്‍ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
2. ക്വാറെൈന്റന്‍ കര്‍ശനമായി നടപ്പാക്കുന്നതിലും ശാരീരിക അകലം കൃത്യമായി പാലിക്കുന്നതിലും ഗൗരവം കുറഞ്ഞ നില ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി ആയിരം കടക്കുന്ന സാഹചര്യത്തില്‍ ആണ് മുഖ്യമന്ത്രിയുടെ കര്‍ശന മുന്നറിയിപ്പ്. സാമൂഹിക അകലും ക്വാറന്റീനും കൃത്യമായി പാലിക്കാതെ വന്നതോടെ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ കൊവിഡ് കേസുകളുടെ 70 ശതമാനം വരെ സമ്പര്‍ക്കത്തിലൂടെ ആവുന്ന അവസ്ഥ ഉണ്ടായിരുന്നു.
2 സ്വര്‍ണ്ണ കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച ഹാജരാക്കാന്‍ ഉത്തരവ്. എന്‍ഫോഴ്സ്‌മെന്റ് ഡയറകേ്ടറ്റിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പണമിടപാടുകളെ കുറിച്ചാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. പണത്തിന്റെ ഉറവിടം, ഹവാല, ബിനാമി ഇടപാടുകള്‍,കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നു. എന്‍.ഐ.എക്കും കസ്റ്റംസിനും പിന്നാലെയാണ് സ്വര്‍ണ കള്ളക്കടത്തിനെ കുറിച്ച് എന്‌ഫോഴ്സ്‌മെന്റ് ഡയറകടറേറ്റും അന്വേഷണം ആരംഭിച്ചത്.
3. നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്ത് കസ്റ്റംസും തീവ്രവാദ സംഘടനകളും ആയുള്ള ബന്ധം എന്‍.ഐ.എയുംആണ് അന്വേഷിക്കുന്നത്. സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും സംയുക്ത ഉടമസ്ഥതയില്‍ ഉള്ള തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെടുത്തത് കള്ളക്കടത്തിലെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് സൂചന നല്കുന്നത് ആണെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നത്.
4കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്രമന്ത്രിയുമായി കാര്‍ത്തി ചിദംബരത്തിനും കോവിഡ് സ്ഥിരീകരിച്ചു. കാര്‍ത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളാണുള്ളത്. മെഡിക്കല്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് ഹോം ക്വാറന്റീനിലാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ തുടങ്ങിയ നേതാക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. യെദ്യൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അമിത്ഷായുമായി സമ്പര്‍ക്കത്തില്‍ വന്ന പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രയോ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
5. സംസ്ഥാനത്ത് മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതീവജാഗ്രത പുലര്‍ത്തണം എന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം കൊങ്കന്‍, ഗോവ പ്രദേശങ്ങളിലാകും അതിതീവ്ര മഴക്ക് കാരണം ആകുക എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എങ്കിലും കേരളത്തില്‍ വ്യാഴാഴ്ച വരെ പരക്കെ കനത്ത മഴയുണ്ടാകും. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ ഉണ്ടാകുമെന്നാണ് പ്രവചനം.
6. നാളെ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മുന്‍കരുതല്‍ എടുക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉള്‍പ്പെടെ ദുരന്ത സാധ്യത മേഖലയില്‍ ഉള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണം എന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്ക് ഉള്ള രാത്രി യാത്ര ഒഴിവാക്കണം എന്നും മുന്നറിയിപ്പ് ഉണ്ട്.
7. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ രാജ്യത്ത് കൊവിഡ് രോഗികള്‍ 18 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,03,695 ആയി. 771 മരണങ്ങള്‍ കൂടി പുതുതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ട് ഉണ്ട്. രാജ്യത്ത് ഇതുവരെ 38,135 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇത് വരെ 11,86,203 പേര്‍ രോഗമുക്തര്‍ ആയെന്നും കേന്ദ്ര സര്‍ക്കാരിന്റെ രാവിലത്തെ കൊവിഡ് റിലീസില്‍ പറയുന്നു.നിലവില്‍ 5,79,35 പേരാണ് രാജ്യത്ത് ചികിത്സയില്‍ ഉള്ളത്.