gym

ന്യൂഡൽഹി: രാജ്യത്ത് അൺലോക്ക് മൂന്നിന്റെ ഭാഗമായി ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കുന്നതിനായുള്ള മാർഗരേഖ കേന്ദ്രസർക്കാർ‌ പുറത്തിറക്കി. ജിമ്മുകളിലേയും യോഗ കേന്ദ്രങ്ങളിലേയും ജീവനക്കാർക്കും പരിശീലനത്തിന് എത്തുന്നവർക്കും ആരോഗ്യ സേതു ആപ്പ് നിർബബന്ധമാക്കി. സമയക്രമം പുനക്രമീകരിക്കണമെന്നാണ് മറ്റൊരു നിർദേശം. പരിശീലനത്തിന് എത്തുന്നവർ ശാരീരിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്.

മറ്റന്നാൾ മുതലാകും രാജ്യത്ത് ജിമ്മുകളും യോഗ സെന്ററുകളും പ്രവർത്തനം ആരംഭിക്കുക. എന്നാൽ സ്‌റ്രീം ബാത്ത്, സ്‌പാ, സ്വമ്മിംഗ് പൂളുകൾ എന്നിവക്ക് തുറക്കാൻ അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം അവസാനം തന്നെ അൺലോക്കിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

പുതിയ മാർഗനിർദ്ദേശങ്ങൾ ഇവയാണ്. 65 വയസിന് മുകളിലുള‌ളവർ, ഗർഭിണികൾ, 10 വയസിൽ താഴെയുള‌ള കുട്ടികൾ, ഒന്നിലധികം രോഗമുള‌ളവർ ഇവർ അടഞ്ഞുകിടക്കുന്ന ജിമ്മുകളിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ജീവനക്കാർക്കും ജിമ്മിലെത്തുന്നവർക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി. ജിമ്മിലേക്ക് അകത്തേക്കുള‌ളതിനും പുറത്തേക്കുള‌ളതിനും പ്രത്യേക വഴി വേണം. ഇത് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ജിമ്മിൽ വരുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ശ്വാസം മുട്ടലുണ്ടാകാതിരിക്കാൻ വ്യായാമത്തിനിടെ മുഖാവരണം ഉപയോഗിച്ചാൽ മതിയാകും. ജിമ്മിൽ വരുന്നവർ തമ്മിൽ നാലടി അകലത്തിലും ഉപകരണങ്ങൾ ആറടി അകലത്തിലും വേണം തയ്യാറാക്കി വയ്‌ക്കാൻ. പരിശീലനത്തിലേർപ്പെടുന്നവർ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. സ്ഥാപനങ്ങളിൽ ശുദ്ധവായു ഉറപ്പാക്കണം. ഔട്ട്ഡോർ ഉപയോഗം പ്രോത്സാഹിപ്പിക്കണം. മുറിയിലാണെങ്കിൽ 24-30 ഡിഗ്രി താപനിലയാകണം. ജിമ്മിൽ എത്തുന്നവർക്ക് പനി ഉണ്ടോ എന്നത് പരിശോധിച്ച് ഉറപ്പാക്കണം. ജിംനേഷ്യത്തിലെ ഉപകരണങ്ങളെല്ലാം കൃത്യമായി അണുനശീകരണം നടത്തിയിരിക്കണം. ഡിജി‌റ്റൽ പേയ്മെന്റ് പ്രോത്‌സാഹിപ്പിക്കണം. പാർക്കിംഗ് സ്ഥലങ്ങൾ,​എലിവേ‌റ്ററുകൾ,​ഇടനാഴികളിൽ എന്നിവിടങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കുന്ന സംവിധാനങ്ങൾ ചെയ്യേണം.

Ministry of Health and Family Welfare issues guidelines on preventive measures to contain the spread of COVID-19 in Yoga institutes & gymnasiums.

Ministry of Home Affairs has allowed Yoga institutes and gymnasiums to re-open from August 5. pic.twitter.com/sFuXqYBfJU

— ANI (@ANI) August 3, 2020

രാത്രി കാലങ്ങളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ മൂന്നാംഘട്ടത്തിൽ പിൻവലിച്ചിട്ടുണ്ട്. കൊറോണ പ്രോട്ടോകോളുകളും സാമൂഹിക അകലവും പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

സ്‌കൂളുകളും, കോളേജുകളും, കോച്ചിംഗ് സെന്ററുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല. മെട്രോ റെയിൽ, സിനിമ തിയറ്ററുകൾ, ഹാളുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, അസ്സംബ്ലി ഹാളുകൾ തുടങ്ങിയവ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അടഞ്ഞ് കിടക്കും.