കൊല്ലം: രണ്ടരപതിറ്റാണ്ടോളമായി എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി നടേശനുണ്ട്. സാമുദായിക സംഘടനയുടെ നേതൃത്വത്തിലേക്ക് വരുന്നതിന് മുമ്പ് റെയിൽവേ കോൺട്രാക്‌ടിംഗ് തലത്തിൽ മികവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. രാജ്യത്തിന്റെ അഭിമാനമായ കൊങ്കൺ റെയിൽവേ യാഥാർത്ഥ്യമാക്കാൻ മെട്രോമാൻ ഇ ശ്രീധരനൊപ്പം ആർജവത്തോടെ വെള്ളാപ്പള്ളി ഉണ്ടായിരുന്നു. തുടർന്ന് ഡൽഹി മെട്രോയുടെ പ്രവർത്തനത്തിലും ആ ഊർജം കൂടെയുണ്ടാകണമെന്ന് ഇ ശ്രീധരൻ ആഗ്രഹച്ചതിനു കാരണവും അതുതന്നെയായിരുന്നു. എന്നാൽ എസ്.എൻ.ഡി.പി നേതൃനിരയിലേക്ക് കലാശിച്ച ആ യാത്രയെ കുറിച്ച് പറയുകയാണ് വെള്ളാപ്പള്ളി നടേശൻ. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം മനസു തുറന്നത്.
വെള്ളാപ്പള്ളിയുടെ വാക്കുകൾ-
'നല്ലൊരു റെയിൽവേ കോൺട്രാക്‌ടറായിട്ട് കേരളത്തിൽ വർക്ക് ചെയ്‌തിരുന്ന കാലഘട്ടമുണ്ടായിരുന്നു. പലരും ഇട്ടിട്ടുപോയ വർക്കുകൾ ഞാൻ ഏറ്റെടുത്ത് ചെയ്യുമായിരുന്നു. മധുര- ദിണ്ടിഗൽ ലൈനിലൊക്കെ വിളിച്ചുകൊണ്ടുപോയി പണി ചെയ്യിച്ചു. എന്റെ മാഹാത്മ്യം മനസിലാക്കികൊണ്ട് ശ്രീധരൻ സാർ കൊങ്കണിലേക്ക് കൊണ്ടുപോയി. കൃത്യമായും സത്യസന്ധമായും സമയപരിധിക്കുള്ളിൽ അദ്ദേഹത്തിന്റെ മുഴുവൻ വർക്കും ഞാൻ തീർത്തുകൊടുത്തു. അതുകഴിഞ്ഞ് അദ്ദഹം പറഞ്ഞു, 'ഇനി നിങ്ങൾ മെട്രോ ഡൽഹിക്ക് വരണം'. പക്ഷേ നിർഭാഗ്യവശാൽ പോകാൻ സാധിച്ചില്ല. അത് മുഴുവൻ ഉപേക്ഷിച്ചിട്ടാണ് ഞാൻ സമുദായ പ്രവർത്തനത്തിലേക്ക് വന്നത്'.
അഭിമുഖത്തിന്റെ പൂർണരൂപം-