covid-

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് നാലുപേർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടി, കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, ആലപ്പുഴ കാരിച്ചാൽ സ്വദേശി രാജം എസ് പിളള, കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഇരിക്കൂർ മാങ്ങോട് സ്വദേശി യശോധ എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 86 ആയി.

കാൻസർരോഗിയായിരുന്നു രാജം. ഇവരെ ആശുപത്രിയിൽ സന്ദർശിച്ച നാല് ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദ് കുമാറിന് രോഗം സ്ഥിരീകരിച്ചത് ആന്റിജൻ പരിശോധനയിലാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.

59കാരിയായ യശോദ കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

മരയ്ക്കാർ കുട്ടി ആദ്യം ചികിത്സ തേടിയ കക്കട്ടിലെ കരുണ ക്ലിനിക്ക് അടച്ചു. പത്തോളം ജീവനക്കാരോട് നിരീക്ഷണത്തിൽ പോവാനും ആവശ്യപ്പെട്ടുണ്ട്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ടവരാണ് ഇതിൽ പകുതിയോളം പേർ.