priyanka

ന്യൂഡൽഹി: രക്ഷാ ബന്ധൻ ദിനമായ ഇന്ന് രാഹുൽ ഗാന്ധിക്ക് ട്വി‌റ്ററിലൂടെ ആശംസകളേന്തി സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. സുഖ ദു:ഖങ്ങളിൽ അങ്ങയോടൊപ്പം നിന്ന് ഞാൻ സ്‌നേഹം, സത്യസന്ധത,ക്ഷമ എന്നിവ പഠിച്ചു. ഇത്തരം ഒരു സഹോദരനെ കിട്ടിയതിൽ ഞാൻ അഭിമാനം കൊള‌ളുന്നു. രാഹുലിനൊപ്പം നിൽക്കുന്ന ചിത്രവും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്.

മുൻപ് രാഹുൽ ഗാന്ധിയും രക്ഷാബന്ധൻ ആശംസിച്ച് ട്വി‌റ്രറിൽ പ്രിയങ്ക‌യ്ക്കൊപ്പമുള‌ള ചിത്രം പോസ്‌റ്റ് ചെയ്‌തിരുന്നു.

हर सुख-दुख में साथ रहते हुए मैंने अपने भाई से प्रेम, सत्य और धैर्य का साथ सीखा है। मुझे ऐसा भाई मिलने पर गर्व है।

समस्त देशवासियों को पावन पर्व #रक्षाबंधन की हार्दिक शुभकामनाएं।#RakshaBandhan pic.twitter.com/KWTGpTZQYy

— Priyanka Gandhi Vadra (@priyankagandhi) August 3, 2020

വിവിധ ദേശീയ നേതാക്കളും ഇന്ന് രക്ഷാബന്ധൻ ആശംസകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. രക്ഷാബന്ധൻ ദിനത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ അർപ്പിച്ചു. വിഖ്യാത ഗായിക ലതാമങ്കേഷ്‌കർ പ്രധാനമന്ത്രിക്ക് രക്ഷാ ബന്ധൻ ആശംസയേകി.