hoti

പ്രിസ്റ്റിന: കൊസവോ പ്രധാനമന്ത്രി അവ്ദുള്ള ഹോത്തിക്ക് കാെവിഡ് 19 സ്ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 'നേരിയ ചുമ മാത്രമാണുണ്ടായിരുന്നത്. ഇന്ന് കൊവിഡ് പരിശോധന നടത്തി. പോസിറ്റീവാണ്' എന്നാണ് അദ്ദേഹം കുറിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ പതിന്നാലു ദിവസത്തേക്ക് ഹോം ക്വാറന്റെയിനിൽ പോകുാൻ തീരുമാനിച്ചു. തന്റെ ഔദ്യോഗിക കൃത്യ നിർവഹണങ്ങൾ ക്വാറന്റെയിനിലിരുന്നായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് 44കാരനാെ ഹോത്തി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇതുവരെ 9000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്ത് 249 മരണങ്ങളും സംഭവിച്ചു.