ഇസ്ലാമാബാദ്: പാകിസ്ഥാൻ സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഇന്ത്യൻ പാരാട്രൂപ്പർമാരുടെ വീഡിയോ വ്യാപകമായി പ്രചരിക്കകുയാണ്. ഇന്ത്യ-പാക് പാരാട്രൂപ്പർമാരെ താരതമ്യം ചെയ്യുന്നതാണ് വീഡിയോയിൽ. എന്നാൽ ഇപ്പോൾ ഈ വീഡിയോ പാകിസ്ഥാനുതന്നെ തിരിച്ചടിയായിരിക്കുകാണ്. ഇന്ത്യ റാഫേൽ വിമാനങ്ങൾ വാങ്ങിയതിൽ പാകിസ്ഥാൻ വിമർശനമുന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ പതാകയ്ക്കൊപ്പം പോസ്റ്റ് ചെയ്ത വീഡിയോ പാകിസ്ഥാനുതന്നെ പണിയായി.
പാരാട്രൂപ്പറുകൾ വിമാനത്തിൽ നിന്ന് മോശമായി പുറത്തുകടക്കുന്ന ഇന്ത്യൻ പതാകയ്ക്കൊപ്പമുള്ള വീഡിയോയും മറ്റൊന്ന് പാരാട്രൂപ്പുകൾ അതിശക്തമായ രീതിൽ ഞെട്ടിപ്പിക്കുന്ന തരത്തിൽ പുറത്തേക്ക് ചാടുന്നതുമാണ്. 53 സെക്കന്റ് ദെെർഘ്യമുള്ള വീഡിയോയ്ക്കൊപ്പം പാക് സെെന്യത്തെ തോൽപ്പിക്കാനാവില്ല എന്ന അടിക്കുറിപ്പുമുണ്ട്.
" പാക് സെെന്യത്തെ തോൽപ്പിക്കാനാവില്ല. അല്ലാഹു പാകിസ്ഥാനെയും പാക് ആർമിയെയും രക്ഷിക്കും"-എന്നാണ് അടിക്കുറിപ്പിൽ പറയുന്നത്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. പാകിസ്ഥാന്റെ അവകാശവാദം ഒന്നൂടെ പാളി. പാരാട്രൂപ്പർമാർ വളരെ അതിശയകരമായി പുറത്തേക്ക് ചാടുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളതാണെന്നും മറ്റ് വീഡിയോ ആഫ്രിക്കയിൽ നിന്നുള്ളതാണെന്നുമാണ് കണ്ടെത്തിയത്.
ഇതിൽ മോശം പാരാട്രൂപ്പർമാരുടെ പ്രകടനം പാകിസ്ഥാനിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്. ഇൻവിഡ്, റിവേഴ്സ് ഇമേജ് സെർച്ച് എന്നിവയുടെ സഹായത്തോടെയാണ് വ്യാജ വീഡിയോയ്ക്കു പിന്നിലെ സംഭവം മനസിലായത്. പാകിസ്ഥാന്റെ പതാക നൽകിയിരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ കിഴക്കൻ ലഡാക്കിനു മുകളിലൂടെ സി -130 ജെ സൂപ്പർഹെർക്കുലീസിൽ നിന്ന് ചാടിയ ഒരുകൂട്ടം പാരാട്രൂപ്പർമാരുടേതാണ്.
ഇന്ത്യയും ചെെനയും തമ്മിലുള്ള സംഘർഷങ്ങക്കിടയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കിഴക്കൻ ലഡാക്കിൽ നടത്തിയ സന്ദർശനത്തിന്റെ ഭാഗമായിരുന്നു പ്രകടനം. പ്രതിരോധമന്ത്രാലയത്തിലെ ഒരു പബ്ലിക് റിലേഷൻ ഉദ്യോഗസ്ഥനും ഈ വീഡിയോ തന്റെ ഒദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
ഈ വീഡിയോയും യഥാർത്ഥ വീഡിയോ കണ്ടെത്താൻ സഹായകമായി. രണ്ടാമത്തെ വീഡിയോ ആഫ്രിക്കയിൽ നിന്നുള്ളതാണ്. ആഫ്രിക്കൻ ജമ്പ് എറർ എക്സസെെസ് ഫ്ലിന്റ്ലോക്ക് 19 എന്ന പേരിലായിരുന്നു ആ വീഡിയോ യൂട്യൂബിൽ കണ്ടെത്തിയത്.
Unbeatable my pak army my Allah save Pakistan and pak army ameen..!!#PakistanArmy pic.twitter.com/SdrkHb1HTc
— Rao Salman🇵🇰 (@Salman_Raaja) July 26, 2020