bcci

ന്യൂഡൽഹി : മാച്ച് ഫീ ഇനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് 10 മാസത്തെ പണം ലഭിക്കാനുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബിസിസിഐയുമായി കരാറുള്ള 27 എലൈറ്റ് താരങ്ങൾക്കാണ് കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള പണം ലഭിക്കാനുള്ളത്. 2019 ഡിസംബർ മുതൽ കളിച്ച രണ്ട് ടെസ്റ്റ്, ഒൻപത് ഏകദിനം, എട്ട് ട്വന്റി20 മത്സരങ്ങളുടെ മാച്ച് ഫീസും ബിസിസിഐ അനുവദിച്ചിട്ടില്ലെന്നും പരാതിയുണ്ട് ഫസ്റ്റ് ക്ലാസ്, ഏജ് ഗ്രൂപ്പുകളിലുള്ള താരങ്ങളുടെയും വേതന വിതരണം തടസപ്പെട്ടിട്ടുണ്ട്.. എന്നാൽ ലോക്ക്ഡൗൺ കാലത്ത് കളിക്കാർക്ക് പണം കൊടുത്തിരുന്നതായി ബി.സി.സി.ഐ അറിയിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിനോട് പ്രതികരിക്കാൻ ബി.സി.സി.ഐ തയാറായിട്ടില്ല. ഇതു താൽക്കാലികമായ തടസം മാത്രമാണെന്നാണു ലഭിക്കുക സൂചന. കഴിഞ്ഞ ഡിസംബർ മുതൽ‌ ബിസിസിഐയ്ക്ക് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഇല്ല. കഴിഞ്ഞ മാസം മുതൽ ബോർഡിന്റെ സിഇഒ, ജനറൽ മാനേജർ (ക്രിക്കറ്റ് ഓപറേഷൻസ്) സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ബിസിസിഐ ഭരണഘടന പ്രകാരം പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുടെയും കാലാവധി കഴിഞ്ഞതാണ്. ഇരുവരെയും സ്ഥാനങ്ങളിൽ നിലനിർത്തുന്നതിനായി ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ.