krithi-song

ലോക സംസ്‌കൃത ദിനത്തിൽ ആദ്യ സംസ്‌കൃത വീഡിയോ ആൽബവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഒരു കൂട്ടം ഭാഷാപ്രേമികൾ. 'കൃതി' എന്ന സംഗീത ആൽബത്തിന്റെ രചന നിധീഷ് ഗോപിയാണ്. വൈശാഖ് ശശികുമാർ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വേലായുധൻ. പ്രശാന്ത് പി രാജൻ, ശരത് മിത്രൻ എന്നിവരുടേതാണ് ആശയം.

സാധിക വേണുഗോപാലും അർമാൻ അഗസ്റ്റിയും അഭിനയിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയുടെ സംവിധാനം ജിബിൻ ജോയ് വാഴപ്പിള്ളി നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണവും ചിത്രസംയോജനവും ശ്യാമിന്റെതാണ്. മ്യൂസിക്247ന്റെ ചാനലിൽ റിലീസ് ചെയ്‌ത ആൽബം നിർമ്മിച്ചത് അപർണ മേനോനാണ്.