stuart-broad

ലണ്ടൻ: സതാംപ്ടൺ വേദിയായ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്ര് പരമ്പരയിലെ ആദ്യ മത്‌സരത്തിൽ തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ വിരമിക്കാൻ തീരുമാനിച്ചതായിരുന്നുവെന്ന് ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. നാട്ടിൽ തുടർച്ചയായ 51 ടെസ്റ്രുകൾക്ക് ശേഷമായിരുന്നു ബ്രോഡ് ടീമിലുണ്ടായിട്ടും ഒഴിവാക്കപ്പെട്ടത്. എട്ട് വർഷത്തിനിടെ ആദ്യവും. ഇംഗ്ലണ്ട് നാല് വിക്കറ്റിന് തോറ്റ ആ മത്സരത്തിൽ ജയിംസ് ആൻഡേഴ്സൻ, ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നീ പേസർമാരായിരുന്നു ഇംഗ്ലണ്ടിനായി കളിക്കാനിറങ്ങിയത്.

ആദ്യ ടെസ്റ്രിൽ ജോ റൂട്ടിന് പകരം ഇംഗ്ലണ്ടിനെ നയിച്ച ബെൻ സ്റ്രോക്സ് ഞാൻ കളിക്കുന്നില്ലെന്ന് സ്റ്റോക്ക്സി പറഞ്ഞപ്പോൾ, എന്റെ ശരീരം വിറയ്ക്കുന്നതായി തോന്നി. സംസാരിക്കാൻ പോലും പറ്രാത്തതായി - ബ്രോഡ് ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. എന്നാൽ തന്നെ ഒഴിവാക്കിയതിന് രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകളിൽ മികച്ച പ്രകടനത്തോടെ ബ്രോഡ് പകരം ചോദിച്ചു.

രണ്ടും മൂന്നും ടെസ്റ്റുകൾ ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോൾ അതിൽ നിർണായക സാന്നിധ്യമായത് ബ്രോഡായിരുന്നു.

ഇതോടൊപ്പം ടെസ്റ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ലും ബ്രോഡ് പിന്നിട്ടു.