ലണ്ടൻ: ബ്രിട്ടീഷ് ഗ്രാൻപ്രീ ഫോർമുല വൺ റേസിൽ ഏഴാം കിരീടം സ്വന്തമാക്കി മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ. പോൾ പൊസിഷനിൽ മത്സരം ആരംഭിച്ച ഹാമിൽട്ടൺ അവസാന ലാപ്പിൽ ടയർ പഞ്ചറാ
യിട്ടും റെഡ് ബുള്ളിന്റെ മാക്സ് വെഴ്സ്റ്റപ്പനെ മറികടക്കുകയായിരുന്നു.ഒരു ഘട്ടത്തിൽ ടീം അംഗമായ വൽറ്റേറി ബൊട്ടാസും ഹാമിൽട്ടണും തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം. എന്നാൽ ഇടയ്ക്ക് വെച്ച് കാർ പഞ്ചറായതോടെ ബൊട്ടാസ് പിന്തള്ളപ്പെട്ടു. 11-ാം സ്ഥാനത്താണ് താരം പിന്നീട് റേസ് പൂർത്തിയാക്കിയത്.
ഹാമിൽട്ടണിന്റെ 87-ാം കിരീട വിജയമാണിത്. ഇതോടെ ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ 91 ഗ്രാൻപ്രീ വിജയങ്ങളെന്ന റെക്കോഡിലേക്ക് ഹാമിൽട്ടൺ ഒരു പടികൂടി അടുത്തു.