kul

ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവിന് വേണ്ടി അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യക്ക് അനുമതി നൽകാൻ പാക് സർക്കാരിന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നിർദേശം. ഇന്ത്യയുടെയോ, കുൽഭൂഷണിന്റെയോ അനുവാദമില്ലാതെ കുൽഭൂഷണിനായി പാകിസ്ഥാൻ അഭിഭാഷകനെ നിയമിച്ചിരുന്നു.

നീതിയുടെ പുനരവലോകനവും പുനഃപരിശോധനയും എന്ന ഓർഡിനൻസ് പാകിസ്ഥാൻ നടപ്പാക്കി ദിവസങ്ങൾക്കുള്ളിലാണ് ജാദവ് കേസിൽ ഇന്നലെ വാദം കേട്ടത്. ഓർഡിനൻസ് പ്രകാരം പാകിസ്ഥാൻ സൈനിക കോടതിയുടെ തീരുമാനം പുനഃപരിശോധനയ്ക്കായി ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപേക്ഷിക്കാനാവും. കഴിഞ്ഞ ആഴ്ച ആദ്യമാണ് പ്രതിപക്ഷ ബഹളത്തിനിടയിൽ അധോസഭ പുതിയ ഓർഡിനൻസ് പാസാക്കിയത്.