മുംബയ് : സെപ്തംബർ 19മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ മത്സരങ്ങൾ പതിവ് സമയമായ രാത്രി എട്ടുമണിക്ക് (ഇന്ത്യൻ സമയം)പകരം ഏഴരയ്ക്ക് തുടങ്ങാൻ കഴിഞ്ഞദിവസം ചേർന്ന ഗവേണിംഗ് കൗൺസിൽ തീരുമാനിച്ചു. ടീമുകൾക്ക് 24 താരങ്ങളെ വരെ യു.എ.ഇയിൽ എത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇൗ മാസം 20ാംതീയതിയോടടുപ്പിച്ച് മാത്രം യു.എ.ഇയിലെത്തിച്ചാൽ മതിയെന്നും നിർദ്ദേശമുണ്ട്.