bank

തിരുവനന്തപുരം: സംസ്ഥാനത്താകെ കൊവിഡ് ആശങ്കാജനകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയം 10 മുതൽ 2 വരെയായി നിജപ്പെടുത്തണമെന്നും ജീവനക്കാരുടെ ഹാജർനില 50 ശതമാനമായി കുറക്കണമെന്നും കണ്ടെയിൻമെന്റ് സോണുകളിലെ ശാഖകൾ അടച്ചിടണമെന്നും ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.ഡി.ജോസൺ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇതുവരെ ജോലിസ്ഥലത്ത് നിന്നും 20ഓളം പേർക്ക് കൊവിഡ് പിടിപെട്ടു. ഇതിൽ കാസർഗോ‌ഡ് ഒരു ശാഖയിലെ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപന കേന്ദ്രമായി ബാങ്കുകളെ മാ‌റ്റരുതെന്നും മ‌റ്റ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയതായി അദ്ദേഹം അറിയിച്ചു.