che

ഈഫൽ ടവറിനെക്കാൾ ഉയരത്തിൽ യാത്ര ചെയ്യാം

2022 ൽ യാഥാർത്ഥ്യമാകും

ശ്രീനഗർ: ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം അടുത്ത വർഷം പൂർത്തിയാകുമെന്ന് റിപ്പോർട്ട്. കാശ്‌മീരിലെ റിയാസി ജില്ലയിലെ ചെനാബ് നദിക്ക് കുറകെയാണ് ഇന്ത്യൻ റെയിൽവേയ്ക്കു വേണ്ടി പാലം നിർമിക്കുന്നത്. കാശ്‌മീർ താഴ്‍‍വരയെ ഇന്ത്യയുടെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. അടുത്ത വർഷത്തോടെ നിർമ്മാണം പൂർത്തിയാകുമെങ്കിലും ആദ്യ ട്രെയിൻ യാത്ര സാദ്ധ്യമാകാൻ 2022 വരെ കാത്തിരിക്കണം.

കാശ്‌മീർ റെയിൽവേയുടെ ഭാഗമായ ഉധംപൂർ -കാട്ര -ഖാസിഗുണ്ട് വഴി ജമ്മുവിനെ ബരാമുള്ളയും ശ്രീനഗറുമായും ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ യാത്രാസമയം ഏഴുമണിക്കൂറായി കുറയും.

ആർച്ച് മാതൃകയിൽ കൊങ്കൺ റെയിൽവേ കോർപറേഷൻ നിർമ്മിക്കുന്ന പാലത്തിന് കുത്തബ്മിനാറിന്റെ അഞ്ചുമടങ്ങ് ഉയരമാണുള്ളത്.

കാറ്റിന്റെ വേഗത്തിനനുസരിച്ച് വണ്ടിയുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യയുള്ള പാലത്തിന്റെ ആയുസ് 120 വർഷമാണ്. പാലത്തിലൂടെ 266 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാവും. ചില സുരക്ഷാപ്രശ്നങ്ങളാൽ പാലത്തിന്റെ പണി 2008 ൽ നിറുത്തിയെങ്കിലും ആശങ്കകൾ പരിഹരിച്ച ശേഷം ചെനാബ് പ്രൊജക്ട് ഒരു ദേശീയ പദ്ധതിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് 2010ൽ പുനരാരംഭിച്ച പണിയാണ് രണ്ടു വർഷത്തിനുള്ളിൽ അവസാനിക്കുക.

നീളം - 1,315 മീറ്റർ

ഉയരം - 359 മീറ്റർ
സ്പാനുകൾ 17

ആയുസ് 120 വർഷം

72.5 മീറ്ററാണ് കുത്തബ് മിനാറിന്റെ ഉയരം.

പാരീസിലെ ഈഫൽ ടവറിന്റെ ഉയരം 324 മീറ്റർ

'ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണിത്.

മണിക്കൂറിൽ 266 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനെ ചെറുക്കാൻ ഇതിനു സാധിക്കും

- മുതിർന്ന ഉദ്യോഗസ്ഥൻ

 ചെനാബ്

174കി.മീ ദൈർഘ്യമുള്ള ടണലിന്റെ 126 കി.മീ പണി പൂർത്തിയായി

2022 ഡിസംബറിൽ പൂർത്തിയാകും.

കാശ്‌മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കും

നടുവിലെ തൂണുകൾ തമ്മിലുള്ള അകലം 467 മീറ്റർ

പ്രധാനമന്ത്രിയുടെ വികസന പാക്കേജിൽ നിന്നുള്ള 80,068 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം.