കൊച്ചി: കൊവിഡ് കാലത്ത് ഓരോ കുടുംബത്തിനും ആവശ്യമായ എല്ലാവിധ തുണിത്തരങ്ങളും 20 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാനുള്ള 'ഓഫർ സെയിൽ" ജോളി സിൽക്സ് അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന, വിപുലമായ ശ്രേണികളാണ് ഒരുക്കിയിരിക്കുന്നത്.
കാഞ്ചീപുരം സാരി, ചുരിദാർ മെറ്റീരിയലുകൾ, കുർത്ത, മെൻസ് വെയർ, കിഡ്സ് വെയർ തുടങ്ങി ആകർഷക ഡിസൈനുകളിലുള്ള വസ്ത്രങ്ങളുടെ ഏറ്റവും പുതിയ കളക്ഷനുകളാണ് ഓഫർ സെയിലിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ബ്രാൻഡഡ് ഫുട്വെയറുകളുടെ മികച്ച കളക്ഷനുകളുള്ള പ്രത്യേക വിഭാഗവുമുണ്ട്. സർക്കാരും ആരോഗ്യവകുപ്പും നിർദേശിച്ച കൊവിഡ് മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ചാണ് ജോളി സിൽക്സ് ഷോറൂമുകളുടെ പ്രവർത്തനം. ജോളി സിൽക്സ് ഷോറൂമുകളുമായി ബന്ധപ്പെട്ട്, മുൻകൂട്ടി ഷോപ്പിംഗ് സമയം ബുക്ക് ചെയ്യാം. ഫോൺ : 9447777924 (കൊല്ലം), 9446510001 (തിരുവല്ല), 9447006493 (അങ്കമാലി), 9995772898 (കോട്ടയം).