kerala-university

സ്‌പോർട്സ് ക്വാട്ട പ്രവേശനം

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്കുളള സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള സ്‌പോർട്സ് ക്വാട്ട പ്രൊഫോമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുളള കോളേജുകളിൽ (സ്‌പോർട്സ് ക്വാട്ടയിൽ പ്രവേശനത്തിന് താത്പര്യമുളള കോളേജുകളിൽ മാത്രം) നേരിട്ടോ ഇ​മെയിൽ മുഖാന്തരമോ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാകുന്ന തീയതിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ​മെയിൽ ഐ.ഡി. അഡ്മിഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്ത് നിശ്ചിത തീയതിക്ക് മുൻപായി കോളേജിൽ പ്രൊഫോമ സമർപ്പിക്കുകയോ ഇ​മെയിൽ അയയ്ക്കുകയോ ചെയ്യുന്നവർ മാത്രമേ സ്‌പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും പ്രവേശനത്തിന് അർഹത നേടുകയും ചെയ്യുകയുളളൂ. പ്രൊഫോമ സമർപ്പിച്ചിട്ടുളള കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ മാത്രമെ അപേക്ഷാർത്ഥി ഉൾപ്പെടുകയുളളൂ എന്നുളള കാര്യം ശ്രദ്ധിക്കുക.
സ്‌പോർട്സ് ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദവിവരങ്ങൾക്ക് പ്രോസ്‌പെക്ടസ് കാണുക.

ബി.എ മ്യൂസിക് പ്രവേശനം
മൂന്ന് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ (എച്ച്.എച്ച്.എം.എസ്.പി.ബി.എൻ.എസ്.എസ് കോളേജ് ഫോർ വിമെൺ, നീറമൺകര, ഗവൺമെന്റ് കോളേജ് ഫോർ വിമെൺ, വഴുതക്കാട്, എസ്.എൻ. കോളേജ് ഫോർ വിമെൺ, കൊല്ലം) ബി.എ മ്യൂസിക് കോഴ്സുകളിലേക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷാ ഫോമിന്റെ പകർപ്പ് അതത് കോളേജുകളിൽ നേരിട്ടോ ഇ​മെയിൽ മുഖാന്തരമോ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാവുന്ന തീയതിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ​മെയിൽ ഐ.ഡി. അഡ്മിഷൻ വെബ്‌സൈറ്റിൽ നകിയിട്ടുണ്ട്. ഇപ്രകാരം അപേക്ഷകൾ കോളേജുകളിൽ നേരിട്ടോ ഇ​മെയിൽ മുഖേനയോ സമർപ്പിക്കുന്നവരെ മാത്രമേ ബി.എ മ്യൂസിക് പ്രവേശനത്തിനായി പരിഗണിക്കുകയുളളൂ.

ബി.പി.എ പ്രവേശനം
ശ്രീ. സ്വാതി തിരുനാൾ ഗവൺമെന്റ് കോളേജ് ഓഫ് മ്യൂസിക് തൈക്കാട്, തിരുവനന്തപുരം ബി.പി.എ പ്രവേശനത്തിനുളള അപേക്ഷാഫോം അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത അപേക്ഷാഫോം പൂരിപ്പിച്ച് കോളേജിൽ നേരിട്ടോ ഇ​മെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. കോളേജിന്റെ ഇ​മെയിൽ വിലാസംsstgmc@gmail.com. ബി.പി.എ പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഫോൺ 0471​2323027.

ഇഗ്നോ പ്രവേശനത്തിനുള്ള തീയതി നീട്ടി

തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സി​റ്റി (ഇഗ്‌നോ) ജൂലായിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്ക​റ്റ് പ്രവേശനത്തിന് ഓൺലൈൻ വഴി 16 വരെ അപേക്ഷിക്കാം.

റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്​റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്​റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എക്കണോമിക്സ്, ഹിസ്​റ്ററി, പൊളി​റ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെന്റ് സ്​റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്​റ്റഡീസ്, ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്റപ്പോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയ​റ്റെ​റ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്ക​റ്റ് പ്രോഗ്രാമുകളിലേക്ക് https://ignouadmission.samarth.edu.in/ ലിങ്കിലൂടെ അപേക്ഷിക്കാം. ഫോൺ- 04712344113/2344120/9447044132