bicycle-ride

ന്യൂഡൽഹി: കൊവിഡ് വൈറസിനെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന മാർഗങ്ങളാണ് മാസ്കും സാനിറ്റൈസറും സാമൂഹിക അകലം പാലിക്കലും. അതിൽ വളരെ പ്രധാനപ്പെട്ടതാണ് ശരിയായ മാസ്ക് ഉപയോഗം.

മാസ്ക് ധരിക്കാതെയും മാസ്ക് മൂക്കിന് താഴെ വയ്ക്കുകയോ ചെയ്യുന്നവരാണ് അധികവും. മുതിർന്നവർക്ക് ഇല്ലാത്ത ശ്രദ്ധ കുട്ടികൾക്ക് ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീഡിയോയിലെ കൊച്ചു മിടുക്കൻ.

ICYMI: A video of a boy in Ecuador putting a face mask on his dog and himself as they prepare for a bike ride is viral pic.twitter.com/HbZz8F1Sr6

— Reuters (@Reuters) August 2, 2020

ഒരു കൊച്ചു സൈക്കിൾ ഓടിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ ഓമന വളർത്തു നായ്ക്കുട്ടിയും. കുട്ടി തന്റെ മാസ്ക് ധരിക്കുകയും നായ്ക്കുട്ടി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ റോയിട്ടേഴ്സാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇക്വഡോറിൽ ഒരു ആണ്‍കുട്ടി തന്റെ സൈക്കിൾ സവാരിക്ക് തയ്യാറെടുക്കുമ്പോള്‍ തന്റെ നായയ്ക്കും മാസ്ക് ധരിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട് വീഡിയോയ്ക്ക്.

ആൺകുട്ടി തന്റെ മാസ്ക് നേരെയാകുകയും നായ്ക്കുട്ടിയുടെ മാസ്ക് നേരെയാകുകയും ചെയ്യുന്നുണ്ട്. അത് ഉറപ്പാക്കാൻ സൈക്കിളിൽ നിന്ന് വീണ്ടും ഇറങ്ങി നോക്കുന്നുണ്ട്. അത് കഴിഞ്ഞ് അവർ സൈക്കിൾ ഓടിച്ച് പോകുന്നു. നിരവധി ആളുകളാണ് വീഡിയോ ഷെയർ‌ ചെയ്തിരിക്കുന്നത്.