വഴിയോരങ്ങളിലും ഈർപ്പമുള്ള പ്രദേശങ്ങളിലും കാണപ്പെടുന്ന പൂമരമാണ് പൂമരുത്. മണിമരുത്,നീർമരുത്,വെന്തേക്ക് തുടങ്ങിയ പേരുകളിലെല്ലാം ഇത് അറിയപ്പെടാറുണ്ട്. ഇതിന്റെ ഇലകൾ നൂറ്റാണ്ടുകളായി നാടോടി വെെദ്യത്തിൽ ഉപയോഗിക്കാറുണ്ട്. നാല്പതോളം ഗുണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു എങ്കിലും ഇതിന്റെ രക്തത്തിലെ പഞ്ചസാരയുടെ ആളവ് കുറയ്ക്കാനുള്ള കഴിവാണ് പ്രധാനം.
ഇതിലെ കൊറോസോളിക് ആസിഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇല ചായയിലിട്ടോ ഉണക്കിപൊടിച്ചോ കാപ്സ്യൂൾ രൂപത്തിലോ കഴിക്കാം.
കൂടാതെ ആന്റീ ഓക്സിഡന്റുകളായ ഫിനോൾസ്,ഫ്ളവനോയിഡുകൾ,കൊറോസോളിക്,ഗാലിക്,എലജിക് ആസിഡുകൾ എന്നിവ ഉയർന്ന അളവിൽ ഉള്ളതിനാൽ പൂമരുത് ഇലകൾക്ക് അപകടകാരികളായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ കഴിയും. ഇല മാത്രമല്ല; ഇതിന്റ തോല് ഡയേറിയയ്ക്കും വേരും പൂക്കളും വേദനസംഹാരികളുമായും ഉപയോഗിക്കാറുണ്ട്.