ജമ്മു:ഓൺലെെൻ ഗെയിമായ പബ്ജി കളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ മൂന്ന് പേർ ചേർന്ന് അടിച്ചുകൊന്നു.ജമ്മു ആർ.എസ് പുരയിലെ ബാദിയാൽ ഖാസിയൻ എന്ന ഗ്രാമത്തിലാണ് സംഭവം. രാജ് കുമാർ, ബിക്രം ജീത്, രോഹിത് കുമാർ എന്നിവർ ചേർന്നാണ് ദലീപ് രാജ് എന്നയാളെ കൊലപ്പെടുത്തിയത്.പബ്ജി കളിച്ചുകൊണ്ടിരുന്ന ഇവരെ ദലീപ് രാജ് എതിർക്കുകയും ശബ്ദമുണ്ടാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതരായാണ് ഇവർ മൂവരും ചേർന്ന് ദലീപ് രാജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അടിയേറ്റ ഇയാൾ ഉടൻ തന്നെ മരണപ്പെടുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.