തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിൽ. ഇന്ന് 120രൂപ ഉയർന്ന് പവന് 40280 രൂപയായി. കഴിഞ്ഞയാഴ്ചയാണ് സ്വർണവില നാൽപ്പതിനായിരം കടന്നത്. വരും ദിവസങ്ങളിലും സ്വർണവില ഉയരുമെന്നാണ് കരുതുന്നത്.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വിലകൂട്ടാൻ പ്രധാനകാരണമെന്നാണ് കരുതുന്നത്. ഉടനൊന്നും സ്വർണവിലയിൽ കുറവുവരില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ആന്താരാഷ്ട്ര വിപണിയിലും സ്വർണത്തിന്റെ വില കൂടിയിട്ടുണ്ട്.
ലോകത്ത് സ്വർണ ഉപഭോഗത്തിൽ രണ്ടാമതാണ് ഇന്ത്യയുടെ . ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. സ്വർണം ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ.