cpm

കണ്ണൂർ:സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ പണയ തട്ടിപ്പ് നടത്തി നേതാവിന്റെ മകൻ. കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റി അഗമായ വി.ജി പത്മനാഭന്റെ മകൻ ബിനേഷാണ് തട്ടിപ്പ് നടത്തിയത്.

ജനങ്ങൾ പണയംവച്ച സ്വർണത്തിന് വ്യാജരേഖയുണ്ടാക്കി, ഇതേ ബാങ്കിൽ വീണ്ടും പണയംവച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തിൽ 38 ലക്ഷത്തിലധികം രൂപയുടെ തിരിമറി നടത്തിയെന്നും, രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

പേരാവൂർ കൊളക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ പണയം വച്ച സ്വർണം തിരിച്ചെടുക്കാനായി ഒരാൾ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ആ വ്യക്തിയുടെ പേരിലുള്ള ലോക്കറിൽ സ്വർണമില്ല. ഇതേസ്വർണം മറ്റൊരാളുടെ പേരിൽ, ഇതേബാങ്കിൽ പണയംവച്ചിരിക്കുന്നതായി കണ്ടെത്തി.സമാനമായ രീതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ നിന്ന് മനസിലായി.ഇതോടെ ക്ലർക്കായ ബിനേഷിനെ ബാങ്ക് സസ്പെന്റ് ചെയ്തു. എന്നാൽ സ്വർണം തിരിച്ചെടുക്കാൻ വന്നയാൾക്ക് അത് തിരികെ നൽകാൻ താമസിച്ചതിനാലാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നാണ് ഇയാൾ പറയുന്നത്.