heavy-rain-mumbai

മുംബയ്: മുംബയിൽ കൊവിഡിനിടയിൽ ജനജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കി കനത്ത മഴ. അതിശക്തമായ മഴ തുടരുന്നതിനാൽ മുംബയ് നഗരത്തിലും, സമീപപ്രദേശമായ താനെയിലും ഇന്നും നാളെയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് റായ്ഗഢ്, രത്നഗിരി ജില്ലകളിലും, നാളെ പാൽഘർ ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

#WATCH Maharashtra: Waterlogging in parts of Mumbai due to incessant rainfall; visuals from King's Circle area. pic.twitter.com/JJS5ytebob

— ANI (@ANI) July 15, 2020


റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും ഇതിനോടകം തന്നെ വെള്ളം കയറിയിട്ടുണ്ട്. അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് ബി.എം.സി. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തീരസുരക്ഷാ സേനയോടും ദ്രുതകര്‍മ സേനയോടും സജ്ജമായിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

#WATCH Maharashtra: Waterlogging in Mumbai's Lower Parel following incessant rainfall in the area. pic.twitter.com/q6CrJkwPiU

— ANI (@ANI) August 4, 2020

ഇന്നലെ വൈകീട്ടോടെ തന്നെ മുംബയിൽ മഴ കനത്തിട്ടുണ്ട്. 230 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞ 10 മണിക്കൂറില്‍ മുംബയില്‍ പെയ്തത്. ഇന്ന് ഉച്ചയോടെ 4.5 മീറ്റര്‍ ഉയരത്തില്‍ വേലിയേറ്റം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ തീരപ്രദേശത്തും മറ്റും താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങള്‍ പോകരുതെന്ന് അധികൃതർ നിര്‍ദേശം നൽകിയിട്ടുണ്ട്.