love

ഷൈൻ ടോം ചാക്കോയെയും രജിഷ വിജയനെയും നായകിനായകൻമാരാക്കി ഖാലിദ് റഹ്മാൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ലൗവ് എന്നു പേരിട്ടു. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. വീണ നന്ദകുമാറാണ് മറ്റൊരു പ്രധാന താരം. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. റോണക്സ് സേവ്യറാണ് മേക്കപ്പ്. കലാസംവിധാനം ഗോകുൽദാസ് നിർവഹിക്കുന്നു. കുടുബം പശ്ചാത്തലത്തിലാണ് ലൗവ് ഒരുങ്ങുന്നത്. മമ്മൂട്ടി ചിത്രമായ ഉണ്ടയ്ക്കുശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ലൗവ്.