law-internship

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസ്സൽ കമ്മീഷൻ തിരുവനന്തപുരം, വിര്‍ച്വല്‍ ലോ ഇന്റേൺഷിപ്പ് (2020) ന് അപേക്ഷകൾ ക്ഷണിച്ചു. പഞ്ചവത്സര, ത്രിവത്സര ബിരുദ (നിയമം ) വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്റേണ്‍ഷിപ്പിന് അവസരം.

ഒരു മാസം ദൈർഘ്യമുള്ള ഇന്റേൺഷിപ്പ് ആഗസ്‌റ്റ് 15ന് ആരംഭിക്കും. 20 ഇന്റേണുകൾക്കാണ് കെ.സി.ഡി.ആർ.സി പ്രോഗ്രാമിൽ അവസരമുള്ളത്. ഇന്റേണ്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് കെ.സി.ഡി.ആർ.സിയുടെ സൂക്ഷ്മപരിശോധന സമിതിയായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാകുന്നവർക്ക് സർട്ടിഫിക്കറ്റ് ഇമെയിൽ വഴി ലഭിക്കും.സ്റ്റെപ്പെൻഡ് ഉണ്ടായിരിക്കുന്നതല്ല. അപേക്ഷക്കൊപ്പം വിശദമായ ബയോഡേറ്റയും കോളേജിൽ നിന്നുള്ള റെക്കമെൻഡേഷൻ ലെറ്ററും വിദ്യാർത്ഥികളുടെ വിലാസവും കോളേജ് ഐ.ഡി കാർഡിന്റെ സെൽഫ് അറ്റസ്റ്റഡ് കോപ്പിയും ഉണ്ടായിരിക്കണം.

വിശദ വിവരങ്ങൾക്ക് cdrckerala@gmail.com, advsajeer@gmail.com.

7012156758