cough-red-card

ലണ്ടൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫുട്ബാൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ മനപ്പൂർവം ചുമയ്ക്കുകയോ തുപ്പുകയോ ചെയ്യുന്നതിന് വിലക്ക് വരുന്നു.ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

ഗ്രൗണ്ടിൽ എതിർതാരത്തിന് സമീപത്തു നിന്നോ അല്ലെങ്കിൽ ഒഫീഷ്യൽസിന് സമീപത്തുവെച്ചോ ചുമയ്ക്കുകയോ തുപ്പുകയോ ചെയ്താൽ റഫറിക്ക് ഇനി മുതൽ മഞ്ഞക്കാർഡോ ചുവപ്പ് കാർഡോ കാണിക്കാം. അനാവശ്യമായ വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിട്ടായിരിക്കും ഗ്രൗണ്ടിലെ ചുമയും തുപ്പലും പരിഗണിക്കുക. മറ്റുള്ളവരുടെ സമീപത്തല്ലാതെ സ്വാഭാവികമായുള്ള ചുമയ്ക്ക് കുഴപ്പമില്ല.