തിരുവനന്തപുരം: വിവിധ തസ്തികകളുടെ തിരഞ്ഞെടുപ്പിനായി പി.എസ്.സി 36 വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു. 2020 ഓഗസ്റ്റ് മൂന്നിലെ ഗസറ്റിലാണ് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ, ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ, വിവിധ ജില്ലകളിലായി സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ ഗ്രേഡ് 2 തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് വിജ്ഞാപനം. സെ്പ്തംപംബർ ഒമ്പതാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.