തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്കിലെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഓഗസ്റ്റ് 17ന് ജില്ലാ കളക്ടർ ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത്ത് നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓഗസ്റ്റ് അഞ്ചുമുതൽ ഏഴുവരെ കരുംകുളം ജംഗ്ഷൻ, മണക്കല്ല്, ചപ്പാത്ത്, കോട്ടുകാൽകോണം, വെള്ളായണി ജംഗ്ഷൻ, പൂവാർ ജംഗ്ഷൻ, ഐ.റ്റി.ഐ ജംഗ്ഷൻ, മാരായമുട്ടം, പെരുമ്പഴുതൂർ, കൊടങ്കവിള എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെത്തി ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. പരാതികൾ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ നേരിട്ടു പരിശോധിച്ച് പരിഹാരം നിർദേശിക്കും.