തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കാനുള്ള അധികാരവും പ്രദേശത്തെ മുഴുവൻ ഭരണവും പൊലീസിന് നൽകിയ സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി വി.ഡി.സതീശൻ എം.എൽ.എ. കൊവിഡ് പകർച്ചവ്യാധി ഒരു ക്രമസമാധാന പ്രശ്നമല്ലെന്നും അത് ഒരു പൊതുജനാരോഗ്യ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.രോഗഭീതി , സാമ്പത്തിക പ്രയാസങ്ങൾ തുടങ്ങിയ കാരണങ്ങളാൽ മാനസിക സമ്മർദ്ദങ്ങൾ നേരിടുന്ന ഒരു ജനതയ്ക്ക് മേൽ പൊലീസ് രാജ് അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ മുൾമുനയിൽ നിറുത്തിയല്ല അവരെ വിശ്വാസത്തിലെടുത്താണ് രോഗത്തെ നേരിടേണ്ടതെന്നും ഒരു പരിഷ്കൃത സമൂഹത്തിനും ഇത്തരം തീരുമാനങ്ങൾ ഉൾക്കൊള്ളാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എൽ.എ ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊവിഡ് 19 ഒരു ക്രമസമാധാന പ്രശ്നമല്ല. അത് ഒരു പൊതുജന ആരോഗ്യ വിഷയമാണ്. കൺടെയിൻറ്മെന്റ് സോണുകൾ നിശ്ചയിക്കാനുള്ള അധികാരവും അവിടത്തെ മൊത്തം ഭരണവും പോലീസിനെ ഏൽപ്പിക്കുന്നത് ശരിയായ നടപടിയല്ല.രോഗഭീതി കൊണ്ടും സാമ്പത്തിക പ്രയാസങ്ങൾ കാരണവും മാനസികമായ സമ്മർദ്ദങ്ങൾ പോലും നേരിടുന്ന ഒരു ജനതക്ക് മേൽ പോലീസ് രാജ് അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ജനങ്ങളെ മുൾമുനയിൽ നിർത്തിയല്ല അവരെ വിശ്വാസത്തിലെടുത്താണ് രോഗത്തെ നേരിടേണ്ടത്. ഒരു പരിഷ്കൃത സമൂഹത്തിനും ഇത്തരം തീരുമാനങ്ങൾ ഉൾക്കൊള്ളാനാകില്ല.
കൊവിഡ് 19 ഒരു ക്രമസമാധാന പ്രശ്നമല്ല. അത് ഒരു പൊതുജന ആരോഗ്യ വിഷയമാണ്. കൺടെയിൻറ്മെന്റ് സോണുകൾ നിശ്ചയിക്കാനുള്ള അധികാരവും...
Posted by V D Satheesan on Tuesday, 4 August 2020