മാഞ്ചസ്റ്റർ : ഇംഗ്ളണ്ടും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഇന്ന് മാഞ്ചസ്റ്ററിൽ തുടക്കമാകും. കൊവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ഇംഗ്ളണ്ടിന്റെ രണ്ടാമത്തെ പരമ്പരയാണിത്. കഴിഞ്ഞ മാസം നടന്ന ആദ്യ പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെ 2-1ന് തോൽപ്പിച്ചിരുന്നു. അതേ ടീമിനെത്തന്നെ ഇൗ പരമ്പരയ്ക്കും നിലനിറുത്തിയിരിക്കുകയാണ്.
പത്തുപേരോളം കൊവിഡ് പരിശോധനയിൽ ആദ്യ തവണ പരാജയപ്പെട്ടശേഷമാണ് പാകിസ്ഥാൻ ടീം കഴിഞ്ഞ മാസം ഇംഗ്ളണ്ടിലെത്തിയത്. രോഗം ഭേദമായവർ പിന്നീട് ടീമിനാെപ്പം ചേരുകയായിരുന്നു.അസ്ഹർ അലിയാണ് പാകിസ്ഥാനെ നയിക്കുന്നത്. മുൻ നായകൻ മിസ്ബ ഉൽ ഹഖാണ് പരിശീലകൻ.