v

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. മരണം 39,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 52,050 പുതിയ രോഗികളും 803 മരണവും. തുടർച്ചയായ ആറാംദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടക്കുന്നത്. 24 മണിക്കൂറിനിടെ 6.6 ലക്ഷം കൊവിഡ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണത്തെക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. മരണനിരക്ക് 2.10 ശതമാനമായി കുറഞ്ഞു.

 അയോദ്ധ്യയിൽ രാമക്ഷേത്ര ഭൂമി പൂജ ഇന്ന് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 2948 പുതിയ രോഗികളും 39 മരണവും. ആകെ രോഗികൾ 1,00,310. ആശുപത്രികളിൽ അരലക്ഷം അധികം ബെഡുകൾ തയാറാക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു

 ഡൽഹിയിൽ ഇന്നലെ 674 പുതിയ രോഗികളും12മരണവും. തുടർച്ചയായ മൂന്നാംദിവസമാണ് പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിൽ താഴെയാകുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 9897 ആയി കുറഞ്ഞു.
 തെലങ്കാനയിൽ 1286 പുതിയ രോഗികളും 12 മരണവും
 ബിഹാറിൽ 2464 പുതിയ രോഗികളും 13 മരണവും
 മഹാരാഷ്ട്രയിൽ ആകെ രോഗികൾ നാലരലക്ഷം പിന്നിട്ടു
 ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാർ ദേബിന്റെ കൊവിഡ് ഫലം നെഗറ്റീവ്
 ഒഡിഷയിൽ 1384 പുതിയ രോഗികളും 10 മരണം