തിരുവനന്തപുരം: കരുത്തുറ്റ കോംപാക്ട് എസ്.യു.വിയ്ക്ക് കിയയുടെ ഐതിഹാസിക രൂപകൽപ്പനയായ, കിയ സോണറ്റ് വിപണിയിലേക്ക്. ഇതിന്റെ മുന്നോടിയായി സോണറ്റിന്റെ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. കിയ സോണറ്റ് ആഗസ്റ്റ് ഏഴിന് വിപണിയിലേത്തും.സാങ്കേതിക മേന്മ നിറഞ്ഞുനിൽക്കുന്ന കാബിൻ, 10.25 ടച്ച് സ്‌ക്രീൻ എന്നിവ ശ്രദ്ധേയമാണ്.ഇന്ത്യയിൽ നിർമിച്ച കിയ സോണറ്റിന് അത്യാധുനികമായ കാബിൻ, ഡാഷ്‌ബോർഡ്, അനായാസം ഉപയോഗിക്കാവുന്ന ഫീച്ചറുകൾ അടങ്ങിയ സ്റ്റൈലായ കൺസോൾ സെന്റർ തുടങ്ങിയ സവിശേഷതകളുണ്ട്. യുവത്വവും ആഡംബരവും നിറഞ്ഞതാണ് സോണറ്റ്. ഡ്രൈവർക്കും യാത്രക്കാരനും പരമാവധി സൗകര്യപ്രദമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന സോണറ്റിന്റെ അകം ആധുനികവും ഊർജ്ജസ്വലവുമാണ്.
ഉയർന്ന നിലവാരത്തിലുള്ള സാമഗ്രികൾ ഉപയോഗിച്ചുള്ള ഡാഷ്‌ബോർഡ് ഉടമയ്ക്ക് സവിശേഷമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപകരണങ്ങളും മറ്റ് സാധനങ്ങളും വയ്ക്കാനുള്ള രണ്ട് ലേയർ ട്രേ ഉൾപ്പെടെയാണിത്. ഹൈടെക്ക് ഡിജിറ്റൽ ഡിസ്‌പ്ലേയാണ് കേന്ദ്രബിന്ദു. ഈ വിഭാഗത്തിൽ ആദ്യമായി 10.25 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീൻ, യു വി ഒ കണക്ടഡായ സാങ്കേതിക വിദ്യയിലുള്ള നാവിഗേഷൻ സിസ്റ്റം തുടങ്ങിയവയുമുണ്ട്. ഡ്രൈവർമാർക്ക് സ്റ്റിയറിംഗ് വീലിൽ തന്നെ പല തരത്തിലുള്ള നിയന്ത്രണങ്ങൾ സോണറ്റ് നൽകുന്നു. വിവിധ തരത്തിലുള്ള ഡ്രൈവുകളും ട്രാക്ഷൻ മോഡുകളും തിരഞ്ഞെടുക്കാം. ഡാഷ്‌ബോർഡിലെ എയർവെന്റുകൾ മെറ്റാലിക്, ഡയമണ്ട് പാറ്റേണിൽ സ്റ്റൈലായി രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഇന്ത്യയിലുടനീളം കണ്ടെത്തിയ മഹത്തായ സാംസ്‌ക്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പനയെന്ന് കോർപറേഷൻ ആഗോള ഡിസൈൻ മേധാവിയും സീനിയർ പ്രസിഡന്റുമായ കരീം ഹബീബ് പറഞ്ഞു.
സൗകര്യത്തിനും നിയന്ത്രണത്തിനും ബാലൻസ് നൽകുന്ന ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനും (ഐ എം ടി) പുതിയ സോണറ്റിലുണ്ട്. ക്ലച്ച് പെഡൽ ഇല്ലെങ്കിലും ഗിയർ ലിവർ ഉണ്ടെന്നത് ഐ എം ടിയെ നൂതനമാക്കുന്നു. ഡ്രൈവർമാർക്ക് ക്ലെച്ച് പെഡൽ അമർത്താതെ തന്നെ മാനുവൽ ഷിഫ്റ്റിലൂടെ ഗിയർ മാറ്റിക്കൊണ്ടിരിക്കാം. തിരക്കേറിയ സമയത്തെ ഡ്രൈവിംഗ് സങ്കീർണതകൾ ഇങ്ങനെ ഒഴിവാക്കാം. ഉയർന്ന ഇന്ധന ക്ഷമതയും നൽകും. ക്ലച്ച് ഉപയോഗിക്കാത്തതിനാൽ സാമ്പത്തികലാഭം ലഭിക്കുന്നു.