pic

ലെബനൻ: ലെബനനിലെ ബെയ്റൂട്ടിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ പതിന‌ഞ്ച് പേർ മരണപ്പെടുകയും. നൂറിലേറെ പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോർട്ട്. ഒന്നിലേറെ സ്ഫോടനങ്ങളുണ്ടായതായാണ് ലഭിക്കുന്ന വിവരങ്ങൾ. നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നു. പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരെന്നും റിപ്പോർട്ടുകൾ. പടക്ക ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ലെബനനിലെ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.സ്ഫോടനം എങ്ങനെ നടന്നുവെന്നതിൽ വ്യക്തത വന്നിട്ടില്ല.

അതേസമയം സ്ഫോടനത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ അറിയിച്ചു. മുൻ പ്രധാനമന്ത്രി റെഫിക്ക് അൽഹരീരിയുടെ കൊലപാതകത്തിന്റെ വിധി വരാനിരിക്കെയാണ് സ്ഫോടനം. സ്ഫോടനത്തിൽ നിരവധി ആശുപത്രികൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾ നടന്നുവരുന്നു.