covid-death

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീനാണ് മരിച്ചത്.എഴുപത്തഞ്ച് വയസായിരുന്നു.ഹൃദ്രോഗിയായിരുന്നു.മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ശനിയാഴ്ച മരണപ്പെട്ട തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദൻ (53),കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ് (45),ഞായറാഴ്ച മരിച്ച എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69) എന്നിവർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരണമടഞ്ഞവരുടെ എണ്ണം 87ആയി.

സംസ്ഥാനത്ത് ഇന്നലെ 1083 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 27956 ആയി.11,540 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.16,303 പേർ രോഗമുക്തരായി.