death

വയനാട്: വീടിന് മുകളിൽ മരം വീണ് ആറുവയസുകാരി മരിച്ചു. വാളാട് തോളക്കര കോളനിയിൽ ബാബുവിന്റെ മകൾ ജ്യോതികയാണ് മരിച്ചത്. ശക്തമായ കാറ്റിൽ മരം വീടിന് മുകളിൽ വീഴുകയായിരുന്നു. കുട്ടി വീടിനകത്ത് ഉറങ്ങുകയായിരുന്നു. അപകടത്തിൽ ബാബുവിന്റെ കാൽ അറ്റുപോയി. വയനാട്ടിൽ വിവിധ സ്ഥലങ്ങളിലായി നിരവധി പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.