കാസർകോട്: തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടലിൽ ചാടിയ പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം പതിനഞ്ചാം ദിവസം കണ്ടെത്തി. കുട്‌ലു സ്വദേശി മഹേഷിന്റെ മൃതദേഹമാണ് ഇന്നുരാവിലെ കർണാടകത്തിലെ കോട്ട സ്റ്റേഷൻ പരിധിയിലെ കടൽത്തീരത്ത് കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹം വസ്ത്രങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.പന്ത്രണ്ടുകാരിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
കസബ കടപ്പുറത്ത് തെളിവെടുപ്പിനിടെയാണ് ഇയാൾ കടലിൽ ചാടിയത്. പുലിമുട്ടിൽ ഒളിപ്പിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെടുക്കുന്നതിനായാണ് പ്രതിയെ കടപ്പുറത്തേക്ക് കൊണ്ടുവന്നത്. പൊലീസും പ്രദേശവാസികളും നോക്കി നിൽക്കെയാണ് മഹേഷ് കൈവിലങ്ങോടെ കടലിൽ ചാടിയത്.
കോസ്റ്റൽപൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.