നടി ദുർഗ കൃഷ്ണയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. 'ദി ബോസ് ബിച്' എന്നായിരുന്നു ഫോട്ടോഷൂട്ടിന് പേരിട്ടിരിക്കുന്നത്. ദുർഗയുടെ തനിനാടൻ മലയാളി വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഈ ഫോട്ടോഷൂട്ടുകൾ. ഫോട്ടോയ്ക്ക് ആരാധകർ കമന്റുകളുമായെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഫേസ്ബുക്കിലൂടെ താരം. ആരാധകരുടെ കമന്റിനുള്ള മറുപടിയായാണ് താരത്തിന്റെ കുറിപ്പ്.
"പ്രിയ വിദ്വേഷികളെ, ഇതുമാത്രമല്ല. ഇനിയും കൂടുതൽ കാണാനിരിക്കുന്നതേയുള്ളൂ, അപ്പോൾ ഇതിനേക്കാൾ കൂടുതൽ വിദ്വേഷികൾക്ക് പറയാൻ സാധിക്കും. ക്ഷമയോടെ കാത്തിരിക്കുക- എന്നാണ് കുറിപ്പ്.
നേരത്തെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ നെറ്റ് ഫിനിഷിൽ പഫ് മോഡലിലുള്ള ഒറ്റ സ്ലീവ് ആണ് ധരിച്ചിരുന്നത്. ഡീപ്പ് നെക്കും ഇടുപ്പിലെ ഡയമണ്ട് കട്ട് ഓപ്പണിംഗും ലുക്കിനെ കൂടുതൽ ഗ്ലാമറസാക്കുന്നു. അഭരണങ്ങളൊന്നുമില്ലാതെ ക്ലാസി ബോസ് ലുക്കിലാണ് ചിത്രത്തിൽ നടി. ജിക്സൺ ആണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. ദുർഗ തന്നെയാണ് തന്റെ ഫോട്ടോകൾ ഫേസ്ബുക്കിൽ പങ്കുവച്ചത്.
"ദുർഗ കൃഷ്ണ സാധാരണ ഒരു കേരളീയ പെൺകുട്ടിയാണ്. സാരിയും സൽവാറും ഇഷ്ടപെടുന്ന ഒരു സാധാരണക്കാരിയായ കുട്ടി. ദുർഗയുടെ ഈ ഫോട്ടോഷൂട്ട് ഒരു നിഗൂഢമായ അത്ഭുതം ആണ്. കയ്യിൽ സിഗരറ്റ് പിടിച്ചുള്ള ഈ ഫോട്ടോഷൂട്ടിനെക്കുറിച്ച് മനസിലാക്കാൻ ഒരുപാടു പരിശ്രമിക്കേണ്ടി വന്നു".-നേരത്തെ ഫോട്ടോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.