ബീജിംഗ്: അമേരിക്കൻ പ്രതിനിധി തായ്‌വാൻ സന്ദർശിക്കാൻ ഒരുങ്ങുന്നതിനെ വിമർശിച്ച് ചൈന. ചൈനയ്ക്ക് കീഴിലുള്ള സ്വയംഭരണ പ്രദേശമായ തായ്‌വാനിലേക്ക് തങ്ങളുടെ പുതിയ നിയമങ്ങളെ ശക്തിയുക്തം എതിർക്കുന്ന അമേരിക്ക എത്തുന്നതാണ് ചൈനയെ ചൊടിപ്പിച്ചത്. തായ്‌വാന്റെ സമാധാനം തകർക്കാൻ വേണ്ടിയാണ് അമേരിക്കൻ പ്രതിനിധിയുടെ സന്ദർശനമെന്നും ഇതിനെ ചൈന ശക്തിയുക്തം എതിർക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ പ്രതിനിധി വാങ് വെൻബിൻ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനാണ് സന്ദർശനമെന്ന് യു.എസ് ആരോഗ്യകാര്യ പ്രതിനിധി അലക്സ് അസറിന്റെ ഓഫീസ് വ്യക്തമാക്കി.
കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിന് തായ്‌വാൻ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അലക്സ് അസർ പറയുന്നു. അലക്സ് അസറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്ന വിവരം തായ്‌വാൻ വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. പക്ഷേ എന്നാണ് സംഘമെത്തുന്നതെന്ന് വ്യക്തമല്ല.