chembila

കർക്കടകത്തിൽ ചേമ്പിലയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ആണ് ഇതിന്റെ പ്രത്യേകത. കൂടാതെ തയാമിൻ, മഗ്നീഷ്യം കോപ്പർ,പൊട്ടാസ്യം ,വിറ്റാമിൻ ബി,സി എന്നിവയുടെ കലവറയാണ് ചേമ്പില. മാരകരോഗങ്ങൾക്ക് വരെ കാരണമായേക്കാവുന്ന ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാൻ ചേമ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾക്ക് സാധിക്കും. ഇതിൽ കലോറിയുടെ അളവ് വളരെ കുറവാണ്. ഫൈബർ , ജലാംശം എന്നിവ ധാരാളമുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മികച്ച ഫലം ലഭിക്കും. ഒപ്പം ഫൈബർ ശരീരത്തിലെ ഇൻസുലിന്റേയും ഗ്ലൂക്കോസിന്റേയും അളവ് നിയന്ത്രിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇത് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധത്തിനും കണ്ണിന്റെ ആരോഗ്യത്തിനും, ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ചേമ്പില ഉത്തമം. ഇതിലെ ജീവകം ബി ഗർഭസ്ഥശിശുവിന്റെ വളർച്ചയ്‌ക്ക് നല്ലതാണ്.