adi

ആംസ്​റ്റർഡാം: രണ്ട് യാത്രക്കാർ മാസ്‌ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനത്തിനുള്ളിൽ സംഘർഷം. ആംസ്​റ്റർഡാമിൽ നിന്നും ലിബ്സയിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ ഓൺലൈനിൽ വൈറലായി.

വൈറലാകുന്ന വീഡിയോ ക്ലിപ്പിലെ ദൃശ്യങ്ങൾ പ്രകാരം ഷർട്ട് പോലും ഇടാത്ത ഒരു വ്യക്തി മ​റ്റൊരു വ്യക്തിയുമായി തല്ല് കൂടുന്നത് കാണാം. കുട്ടികൾ അടക്കം വിമാനത്തിലുണ്ടെന്ന് മ​റ്റൊരാൾ വിളിച്ചു പറയുന്നതും കേൾക്കാം. അടുത്ത ക്ലിപ്പിൽ ഷർട്ടിടാത്തയാളെ മ​റ്റ് യാത്രക്കാർ വിമാനത്തിന്റെ നിലത്ത് ബന്ധനത്തിലാക്കുന്നതും ഇയാളുടെ മൂക്കിൽ നിന്നും രക്തം വരുന്ന ദൃശ്യങ്ങളുമൊക്കെയുണ്ട്.

വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ട മിഷിഗൺ ക്ലബ് എന്ന ഇൻസ്​റ്റഗ്രാം അക്കൗണ്ടിന്റെ വിവരണത്തിൽ സംഘർഷം സൃഷ്ടിച്ചയാളുകൾ ബ്രിട്ടീഷുകാരാണെന്നും ഇവർ മദ്യം കഴിച്ചിരുന്നതായും പറയുന്നു. ഇവരെ പിന്നീട് അറസ്​റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്.