ഹയർ സെക്കൻഡറി സ്‌കോളർഷിപ്പ് സീസൺ മൂന്നിലേക്ക് അപേക്ഷിക്കാം
തൃശൂർ: എൻട്രൻസ് പരിശീലന രംഗത്തെ പ്രമുഖരായ റിജു ആൻഡ് പി.എസ്.കെ ക്ളാസസ് 2018ൽ ആരംഭിച്ച 'നമുക്കുയരാം ഹയർ സെക്കൻഡറി സ്‌കോളർഷിപ്പ് പദ്ധതി"യുടെ മൂന്നാം സീസണിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന സിലബസിൽ പഠിച്ച്, ഈ വർഷം മികച്ച വിജയം നേടി സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പ്ളസ് വൺ പ്രവേശനത്തിന് ശ്രമിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി ആഗസ്‌റ്ര് 12.
ഓൺലൈൻ സ്‌ക്രീനിംഗ് ടെസ്‌റ്രിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും. ഇവർക്ക് സൗജന്യ വിദ്യാഭ്യാസം, പഠന സാമഗ്രികൾ, ഓൺലൈൻ കോച്ചിംഗ്, ഫീസ്, ടാബ്, ഓൺലൈൻ ട്യൂഷൻ, യൂണിഫോം തുടങ്ങിയവ നൽകി ഉപരിപഠനത്തിന് പ്രാപ്‌തരാക്കുന്ന പദ്ധതിയാണ് 'നമുക്കുയരാം സ്‌കോളർഷിപ്പ്". കൊവിഡ് സാഹചര്യത്തിൽ, കുട്ടികൾക്ക് വീടുകളിൽ ഇരുന്ന് തന്നെ പഠിക്കാം.
സീസൺ വണ്ണിലെ 40 കുട്ടികളും ഈ വർഷം പ്ളസ് ടുവിന് മികച്ച വിജയം നേടിയെന്ന് റിജു ആൻഡ് പി.എസ്.കെ ക്ളാസസ് മാനേജിംഗ് ഡയറക്‌ടർ വി. അനിൽകുമാർ പറഞ്ഞു. പഠനത്തോടൊപ്പം മെഡിക്കൽ/എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾക്കുൾപ്പെടെ പരിശീലനവും കുട്ടികൾക്ക് നൽകുന്നുണ്ട്. മത്സരപ്പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച് പുതിയ മാതൃക സൃഷ്‌ടിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണെന്ന് ഡയറക്‌ടർ റിജു ശങ്കർ പറഞ്ഞു.
http://www.rijuandpskclasses.com/ എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്ര്, ഹെഡ്‌മാസ്‌റ്റർ സാക്ഷ്യപ്പെടുത്തിയ പത്താംക്ലാസ് മാർക്ക് ലിസ്‌റ്ര്, ആധാർ കാർഡ്, റേഷൻ കാർഡിന്റെ പ്രസക്ത ഭാഗങ്ങൾ എന്നിവയും അപ്‌ലോഡ് ചെയ്യണം. ആഗസ്‌റ്ര് 15നാണ് ഓൺലൈൻ സ്‌ക്രീനിംഗ്. ഫോൺ : 9446323692, 9447033600