അഭിമുഖം
കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ കാറ്റഗറി നമ്പർ 222/17 വിജ്ഞാപന പ്രകാരം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡിഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് 12, 13, 14 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഗൾഫ്/ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുളളവർക്കും ക്വാറന്റൈൻ കാലാവധിയിലുൾപ്പെട്ടവർക്കും മറ്റ് രോഗബാധയുളളവർക്കും ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും അഭിമുഖ തീയതിക്കുമുമ്പ് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുന്ന അപേക്ഷപ്രകാരം തീയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കൊവിഡ്19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ.1 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546242).