വാഷിംഗ്ടൺ: യു.എസിൽ ഓരോദിവസവും കൊവിഡ് ബാധിച്ച് ആയിരത്തിലധികം പേർ മരിക്കുന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട്. കഴിഞ്ഞദിവസം 1302 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ പുതുതായി 53,847 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ലോകത്തിൽ കൊവിഡ് ഏറ്റവും രൂക്ഷമായി പിടിമുറുക്കിയ രാജ്യമാണ് യു.എസ്. എന്നാൽ വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ശുഭാപ്തി വിശ്വാസമാണ് മുന്നോട്ട് വെച്ചത്. ‘‘ഏറ്റവും ഗുരുതരാവസ്ഥയിലുള്ളവർക്ക് സംരക്ഷണം ഒരുക്കുന്ന ഞങ്ങളുടെ ശക്തമായ മിറ്റിഗേഷൻ രീതി വളരെ നന്നായി പ്രാവർത്തികമാവുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ’’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം, അമേരിക്കയെക്കൂടാതെ ബ്രസീലിലും ഇന്ത്യയിലും റഷ്യയിലും കൊവിഡ് വ്യാപനം രൂക്ഷമായിത്തന്നെ തുടുകയാണ്..
കൊവിഡ് മീറ്റർ
ആകെ രോഗികൾ:1.87 കോടി
മരണം: 7.05 ലക്ഷം
രോഗമുക്തർ:1.19 കോടി
അമേരിക്ക: 49.19 ലക്ഷം - 1.60 ലക്ഷം
ബ്രസീൽ:28.08 ലക്ഷം - 96,096
ഇന്ത്യ:1.91 ലക്ഷം - 39,876
റഷ്യ:8.66 ലക്ഷം - 14,490