ദുബായ് : ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഒന്നാം സ്ഥാനത്തും ഉപനായകൻ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തും തുടരുന്നു. 871 പോയിന്റുമായാണ് വിരാട് ഒന്നാമത് തുടരുന്നത്. രോഹിതിന് 855 പോയിന്റുകളാണുള്ളത്. പാകിസ്ഥാനി താരം ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്.
ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്താണ്. കിവീസ് പേസർ ട്രെന്റ് ബൗൾട്ടാണ് ഒന്നാം റാങ്കിൽ . ബാറ്റ്സ്മാന്മാരുടെയും ബൗളർമാരുടെയും പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ആരുമില്ല.
ആൾറൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ എട്ടാം റാങ്കിലാണ്.ഇംഗ്ളണ്ട് താരം ബെൻ സ്റ്റോക്സാണ് ഒന്നാം സ്ഥാനത്ത്.
ഇംഗ്ളണ്ടിനെതിരായ അട്ടിമറി വിജയത്തിൽ സെഞ്ച്വറികൾ നേടിയിരുന്ന അയർലാൻഡ് ക്യാപ്ടൻ ബാൽബേണി ബാറ്റ്സ്മാന്മാരുടെ റാങ്കിംഗ് പട്ടികയിൽ നാല് പടവ് ഉയർന്ന് 42-ാം സ്ഥാനത്തും പോൾ സ്റ്റർലിംഗ് ഒരു പടവ് ഉയർന്ന് 26-ാം സ്ഥാനത്തുമെത്തി.
ടീം റാങ്കിംഗിൽ ഇംഗ്ളണ്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാമതുണ്ട്. അയർലാൻഡിനെതിരായ പരമ്പര വിജയത്തോടെ ഇംഗ്ളണ്ടിന് ഐ.സി.സി ഏകദിന ലോകകപ്പ് സൂപ്പർ ലീഗിൽ 20 പോയിന്റുകൾ ലഭിച്ചു. അയർലാൻഡിന് പത്തും.
ടോപ് ടെൻ ബാറ്റിംഗ്
(താരം , റാങ്കിംഗ് പോയിന്റ്)
വിരാട് കൊഹ്‌ലി -871
രോഹിത് ശർമ്മ -855
ബാബർ അസം -829
റോസ് ടെയ്‌ലർ - 818
ഡു പ്ളെസി -790
വാർണർ -789
ആരോൺ ഫിഞ്ച് -767
വില്യംസൺ -765
ജോ റൂട്ട് -759
ഡി കോക്ക് -755
ടോപ് ടെൻ ബൗളിംഗ്
(താരം , റാങ്കിംഗ് പോയിന്റ്)
ട്രെന്റ് ബൗൾട്ട് -722
ജസ്പ്രീത് ബുംറ -719
മുജീബുർ -701
കമ്മിൻസ് -689
റബാദ -665
ആമിർ -657
വോക്സ് -650
മാറ്റ് ഹെൻട്രി -641
റാഷിദ് ഖാൻ -630
ഫെർഗൂസൻ -628