pic

ബംഗളൂരു: കർണ്ണാടകയിലെ ബാനർഗട്ട ബയോളജിക്കൽ നാഷണൽ പാർക്കിൽ രണ്ട് കടുവകൾ തമ്മിലേറ്റു മുട്ടിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വർഷമാണ് ഈ ദൃശ്യങ്ങൾ കർണ്ണാടക വനം വകുപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദ രണ്ട് കടുവകളെ വേർതിരിക്കുന്ന വേലിയുടെ ശക്തിയെക്കുറിച്ച് അഭിപ്രായപ്പെട്ടു കൊണ്ട് ട്വിറ്ററിൽ ഇത് ഷെയർ ചെയ്തതോടെയാണ് വിഡിയോ വീണ്ടും ശ്രദ്ധേയമായത്.

നിരവധി ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രമാണ് ബാനർഗട്ട നാഷണൽ പാർക്ക്. ഇവിടെ വളർത്തുന്ന ഒരു കടുവയും കാട്ടിൽ നിന്നും വന്ന മറ്റൊരു കടുവയും തമ്മിൽ വേലികൾക്ക് ഇരുവശത്തും നിന്ന് പരസ്പരം ഏറ്റുമുട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. വിഡിയോ ഇതുവരെ അയ്യായിരത്തിലേറെ പേർ കാണുകയും നിരവധി പേർ കമന്റ് ചെയ്യുകയും ചെയ്തു.

If the human relationship in this world were as strong as this fence🙏
Wild tiger fights with a safari tiger at Bannerghatta, Karnataka. pic.twitter.com/gT5tCOX4Yk

— Susanta Nanda IFS (@susantananda3) August 5, 2020