baby

ചെന്നൈ∙ തിരുനെൽവേലിയിൽ നിധി കണ്ടെത്തിത്തരാം എന്നു വിശ്വസിപ്പിച്ചു അഞ്ച് മാസം പ്രായമായ കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമം. കുട്ടിയുടെ അച്ഛന്റെയും മുത്തശ്ശിയുടെയും അന്ധവിശ്വാസം മുതലെടുത്തു കുഞ്ഞിനെ കുരുതി കൊടുക്കാനുള്ള ശ്രമം ബന്ധുവിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണു തടഞ്ഞെന്നു പൊലീസ് പറഞ്ഞു. കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു. കുട്ടിയുടെ അമ്മവഴി വിവരം അറിഞ്ഞ ബന്ധു സ്വർണപാണ്ടി പൊലീസിനെ അറിയിച്ച ശേഷം വീട്ടിലെത്തി പൂജ തടയുകയായിരുന്നു. നരബലി നടത്താൻ ശ്രമിച്ച കിരണരാജനായി തിരച്ചിൽ ആരംഭിച്ചു. ഇയാളുടെ നിർദേശപ്രകാരം കുട്ടിയെ കുഴിച്ചു മൂടാൻ കുഴിയെടുത്ത റിതേഷ്, കുമരേശൻ എന്നീ സഹായികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.