മയാമി ∙ ഐസയാസ് കാറ്റിൽ ആടിയുലഞ്ഞ് അമേരിക്ക. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. പരക്കെ നാശനഷ്ടവുമുണ്ട്. ശക്തമായ കാറ്റിൽ മരം വീണതിനെത്തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ അറുപതുകാരൻ മരിച്ചു. ന്യൂയോർക്കിലും ന്യൂജഴ്സിയിലും ട്രെയിൻ ഗതാഗതം നിലച്ചു. വെള്ളം കയറിയതിനാൽ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. വൈദ്യുതിയും ഗതാഗതവും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പലയിടങ്ങളും വെള്ളത്തിലാണ്ടു. എന്നാൽ, കാറ്റിന് ശക്തി കുറയുന്നതായി നാഷണൽ ഹറിക്കേൻ സെന്റർ അധികൃതർ അറിയിച്ചു. . ഫ്ളോംഗ്ടൺ, ഫിലാഡെൽഫിയ, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലും നാശമുണ്ടാക്കി. അടുത്ത ദിവസങ്ങളിൽ കാറ്റിന്റെ ഗതി മാറിയേക്കും.